തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സർവ്വകലാശാല (എംജി) ചൊവ്വാഴ്ച (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷാ കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാല്‍ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.
Also Read: അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത; അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
എറണാകുളം ജില്ലയിൽ എല്ലാ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് ഉണ്ടാവുക. ജില്ലയിൽ നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ ജാഫർ മാലിക് അറിയിച്ചു.
കേരള, എംജി, ആരോഗ്യ ശാസ്ത്ര സർവകലാശാലകൾ വിവിധ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേരള സർവകലാശാല ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ നീട്ടിവച്ചു. ഇവ 22ന് ആരംഭിക്കും.ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും സർവകലാശാല അറിയിച്ചു.
Also Read: ശക്തമായ മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മണ്ണിടിച്ചിലില്‍ ഒരു മരണം