Latest News

കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ വീണ്ടും ഉരുൾപൊട്ടൽ

പ്രദേശത്ത് കനത്ത മഴ തുടരുന്നതായും വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്

പ്രതീകാത്മക ചിത്രം

Kerala Weather: തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. ശനിയാഴ് ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലുമാണ് തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായതെന്നാണ് വിവരം.

ഉരുൾപൊട്ടലിൽ ആളപായമൊന്നുമുണ്ടായിട്ടില്ല. കുരുമ്പൻമൂഴിയിൽ കനത്ത മഴ തുടരുന്നതായും പ്രദേശവുമായുള്ള വൈദ്യുതി, ഇന്റർനെറ്റ് കണക്ഷനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Also Read: ഇടിയോട് കൂടിയ മഴക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി വ്യാപകമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ച് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷോളയാര്‍ (തൃശൂര്‍), പൊന്‍മുടി, കുണ്ടള, കല്ലര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നി അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) അണക്കെട്ടുകളില്‍ നിലവില്‍ ഓറഞ്ച് അര്‍ട്ടാണ്. ആനയിറങ്ങല്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍) അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather update heavy rain expected today updates

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com