Latest News

ഇടിയോട് കൂടിയ മഴക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

thunderstorm, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രി ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ11 ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തില്‍ തുലാവർഷം എത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയും ഇടിമിന്നലും ഉണ്ടാകും. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി വ്യാപകമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • ഒക്ടോബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ഒക്ടോബര്‍ 27: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.

സംസ്ഥാനത്ത് അഞ്ച് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍ (തൃശൂര്‍), പൊന്‍മുടി, കുണ്ടള, കല്ലര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നി അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) അണക്കെട്ടുകളില്‍ നിലവില്‍ ഓറഞ്ച് അര്‍ട്ടാണ്. ആനയിറങ്ങല്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍) അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടാണ്.

Also Read: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം, കൂടുതൽ വെള്ളം കൊണ്ടുപോവണം; തമിഴ്നാടിന് കേരളത്തിന്റെ കത്ത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather update heavy rain expected today live updates

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com