/indian-express-malayalam/media/media_files/g2wMGLR0RKDOZgSg60su.jpg)
മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
- Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം
കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയോടെ പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 മെയ് 09 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...
Posted by Kerala State Disaster Management Authority - KSDMA on Thursday, May 9, 2024
കേരള തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപ്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ജാ​ഗ്രത നിർദേശമുണ്ട്. 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ തീരദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) സാധ്യത നിലനിൽക്കുന്നതിനാൽ മഞ്ഞ അലർട്ട് ...
Posted by Kerala State Disaster Management Authority - KSDMA on Thursday, May 9, 2024
അതേസമയം, ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave)സാധ്യത നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
Read More
- Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം
- Kerala Plus Two Exam Result 2024: പ്ലസ് ടു ഫലം അറിയാൻ മൊബൈൽ ആപ്പ്
- ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാ ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
- ഹയർസെക്കൻഡറി ഏകജാലക പ്രവേശനം 2024: അപേക്ഷ സമർപ്പിക്കണോ? വിശദമായി അറിയാം
- പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ മേയ് 16 മുതൽ നൽകാം, ജൂൺ 24 ന് ക്ലാസുകൾ തുടങ്ങും
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.69% വിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us