Latest News

Kerala Weather: സെപ്റ്റംബർ 19 വരെ മഴ തുടരുമെങ്കിലും ശക്തി കുറയും

Kerala Weather: സെപ്റ്റംബർ 15 മുതൽ 19 വരെയുളള ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല

kerala monsoon, rain, ie malayalam

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ ഇന്നു മഴ പെയ്തു. എന്നാൽ മഴയുടെ അളവ് കുറവായിരുന്നു. മാനന്തവാടി (വയനാട്), കുടുലു (കാസർകോട്) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 3 സെന്റിമീറ്റർ.

കൊച്ചി എപി, ആലുവ, പിറവം (എറണാകുളം), ആര്യങ്കാവ് (കൊല്ലം), ചേർത്തല (ആലപ്പുഴ) എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും സിയാൽ കൊച്ചി, പെരുമ്പാവൂർ (എറണാകുളം), നെയ്യാറ്റിൻകര (തിരുവനന്തപുരം), മങ്കൊമ്പ് (ആലപ്പുഴ), കോഴ (കോട്ടയം), ഇരിഞ്ഞാലക്കുട (തൃശൂർ), ഇരിക്കൂർ (കണ്ണൂർ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു,

സെപ്റ്റംബർ 15 മുതൽ 19 വരെയുളള ദിവസങ്ങളിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ ഈ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 40-50 കിലോമീറ്റർ വേഗതയിൽ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Read Here: Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 september 15 thiruvanthapuram kochi palakkad kozhikode

Next Story
ഫ്‌ളാറ്റിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമില്ല; കയ്യൊഴിഞ്ഞ് നിര്‍മാതാക്കളുംmaradu flat, kochi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com