scorecardresearch

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലർട്ട്: Kerala Weather Rains Climate Today, October 1, 2023

കേരളത്തിൽ ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലർട്ട്: Kerala Weather Rains Climate Today, October 1, 2023

author-image
WebDesk
New Update
Rains|Weather

Kerala Weather Rains Climate Today, October 1, 2023:

Kerala Weather Rains Climate Today, October 1, 2023: അറബികടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ഇന്നലെ രാത്രിയോടെ കരയിൽ, പാഞ്ചിമിനും രത്‌നഗിരിക്കും ഇടയിൽ, പ്രവേശിക്കും എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം നേരത്തെ തീവ്രന്യൂനമർദമായി മാറിയിരുന്നു.

Advertisment

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ, ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ ഇന്ന് (ഒക്ടോബർ 1) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത.

മറ്റു വാർത്തകൾ: In Other News

Rain Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: