മൂന്നു ദിവസം കൂടി മഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നു ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മറ്റന്നാൾ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 13: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • ഒക്ടോബര്‍ 14: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • ഒക്ടോബര്‍ 15: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 13: എറണാകുളം, ഇടുക്കി, തൃശ്ശൂർ
  • ഒക്ടോബര്‍ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
  • ഒക്ടോബര്‍ 15: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ
  • ഒക്ടോബര്‍ 16: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. പാലക്കാടിന്റെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. അട്ടപ്പാടി ചുരത്തിലെ വാഹനഗതാഗതം രാത്രിയോടെ പൂര്‍വസ്ഥിതിയിലാക്കി.

ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തും. നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി. നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Read More: മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി അന്തരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain will continue in kerala for 3 days live updates

Next Story
ഉത്ര വധക്കേസ്: സൂരജിന് ഇരട്ട ജീവപര്യന്തംuthra muder case, ഉത്ര, uthra murder case verdict, uthra murder case verdict sooraj, uthra murder case kollam, uthra murder case verdict, ഉത്ര കൊലപാതകം, ഉത്ര വധക്കേസ് വിധി, sooraj arrest, സൂരജ്, murder, snake, പാമ്പ്, kerala police, ie malayalam, kerala news, latest news, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com