Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ

സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

rain, kerala rain, cyclone, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 11: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 09: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
  • നവംബര്‍ 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
  • നവംബര്‍ 11: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്.

മധ്യ കിഴക്കൻ അറബികടൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. മുംബൈ തീരത്ത് നിന്ന് 800 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 കിലോ മീറ്റര്‍ പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു അകലെയാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

അടുത്ത 48 മണിക്കൂർ കൂടി തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ശക്തി കുറയാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ്-തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. നവംബർ ഒന്‍പതോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.

തുടർന്ന് കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിച്ചേക്കും സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ നവംബർ ഒന്‍പത്, 10, 11 തിയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആനയിറങ്ങല്‍, പൊന്‍മുടി, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടിപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) ഷോളയാര്‍ (തൃശൂര്‍) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാറില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Also Read: മുല്ലപ്പെരിയാർ: ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകി കേരളം; നന്ദി പറഞ്ഞ് തമിഴ്നാട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain updates yellow alert live updates

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com