scorecardresearch
Latest News

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാളെ കാസര്‍ഗോഡ് ഓറഞ്ച് അലേര്‍ട്ട്

20-ാം തിയതി വരെ 60 കിലോ മീറ്റര്‍ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

Monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 18: കാസര്‍ഗോഡ്.
  • ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്.
  • ജൂലൈ 21: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 17: മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ജൂലൈ 18: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.
  • ജൂലൈ 19: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • ജൂലൈ 20: കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്.
  • ജൂലൈ 21: കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്.

20-ാം തിയതി വരെ 60 കിലോ മീറ്റര്‍ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

Also Read: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates orange alert july 17 update