തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തുടരുന്നു. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലാണ് കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകാന് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കുമാണ് സാധ്യത. 17-ാം തിയതി വരെ മത്സ്യ തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ജൂൺ 15: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
- ജൂൺ 16 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ജൂൺ 15: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
- ജൂൺ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്
- ജൂൺ 17: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
- ജൂൺ 18: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
Also Read: Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍
വ്യാഴാഴ്ച വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലും, ഗൾഫ് ഓഫ് മാന്നാർ മേഖലകളിലും, മധ്യ ബംഗാൾ ഉൾക്കടലിലും,മധ്യ അറബിക്കടലിലും തെക്ക്, പടിഞ്ഞാറൻ അറബിക്കടലിലും സമാനമായ രീതിയിലായിരിക്കും കാറ്റിന്റെ വേഗത.