scorecardresearch
Latest News

തുലാവര്‍ഷം നാളെ എത്തുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

തുലാവര്‍ഷം നാളെ എത്തുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തെക്കു കിഴക്കേ ഇന്ത്യയില്‍ നാളെ (ഒക്ടോബര്‍ 29) തുലാവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍, ചൊവ്വ (ഒക്ടോബര്‍ 30, 31, 1) ദിവസങ്ങളില്‍ വ്യാപക മഴ പെയ്തോക്കും.

ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എങ്കിലും നേരിയ തോതില്‍ മഴ പെയ്തേക്കുമെന്നും പ്രവചനമുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 30-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്.
  • 31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.
  • 01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.

കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates october 28

Best of Express