scorecardresearch
Latest News

സംസ്ഥാനത്ത് മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 11 ജില്ലകളില്‍ യെല്ലോ അലര്‍‍ട്ടും

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത

സംസ്ഥാനത്ത് മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 11 ജില്ലകളില്‍ യെല്ലോ അലര്‍‍ട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ന്യൂനമര്‍ദം/ചക്രവാതചുഴിയായി നാളെ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുക.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 12-11-2022: ഇടുക്കി.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 12-11-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • 13-11-2022: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • 14-11-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

കേരള തീരങ്ങളിൽ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല. കർണാടക തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. മണിക്കൂറില്‍ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates november 12