Latest News

മഴക്ക് ഇന്ന് ശമനം; നാളെ മുതൽ ശക്തമാകും, കൂടുതൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Monsoon, Kerala Weaather

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്ക് ശമനം. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ യെല്ലോ അലർട്ടാണ് പിൻവലിച്ചത്. നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

നാളെ രാത്രി വരെ കേരള തീരത്ത് 2.5 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 24 കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 22: ഇടുക്കി, കോഴിക്കോട്.
  • ജൂലൈ 23: എറണാകുളം, ഇടുക്കി, കണ്ണൂര്‍.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 21: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂർ.
  • ജൂലൈ 22: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
  • ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്
  • ജൂലൈ 24: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

Also read: ത്രീ മില്യൺ ഫോളോവേഴ്സുമായി കൈറ്റ് വിക്ടേഴ്സ്; യുട്യൂബ് ചാനലിന് 30,70,000 വരിക്കാർ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain updates july 20 yellow alert in districts

Next Story
ബക്രീദിന് ലോക്ക്ഡൗൺ ഇളവ്; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com