തിരുവനന്തപുരം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്നാണ് നിഗമനം. 40 കിലോ മീറ്റര്‍ വരെ വേഗതിയില്‍ കാറ്റ് വീശിയേക്കാം.
ഇന്നലെ സംസ്ഥാനത്ത് പല ജില്ലകളിലും അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലും നഗരത്തിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. വൈകിട്ടോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നു. ജല്ലകളില്‍ എല്ലാം ഗ്രീന്‍ അലര്‍ട്ടാണ്.
Also Read: നാളെ മുതല്‍ എല്ലാവര്‍ക്കും ക്ലാസ്; സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു