Kerala Weather: ശക്തമായ കാറ്റും മഴയും തുടരും; വ്യാഴാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather: 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

Kerala weather, കാലാവസ്ഥ, Kerala weather report, 2021 february 10,weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച 12 ജില്ലകളിലും വ്യാഴാഴ്ച എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച രാത്രി ഒമ്പതിന് അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കാറ്റും മഴയും പ്രചിക്കപ്പെട്ടത്.

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 15: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • ജൂലൈ 16: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

Read More: ശക്തമായ കാറ്റ്; കൊയിലാണ്ടിയിൽ ട്രെയിനിനു മുകളിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതിനാൽ ഉദ്ദേശിക്കുന്നത്,

ജൂലൈ 17 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain update yellow alert july 14

Next Story
‘വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്;’ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻVD Satheeshan, satheesan, Pinarayi Vijayan, Pinarayi, CM, മുഖ്യമന്ത്രി, പിണറായി, വിഡി സതീശൻ, ഇത് കേരളമാണ്, നേരിടേണ്ട രീതിയിൽ നേരിടും, malayalam news, kerala news, latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com