ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ പറയുന്നത്

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ പറയുന്നത്. സെപ്റ്റംബർ മൂന്ന് വരെ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Also read: കേരളത്തിൽ ഇന്ന് മുതൽ രാത്രി കർഫ്യു; പരിശോധന കർശനമാക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain update yellow alert in 9 districts today

Next Story
കേരളത്തിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ; പരിശോധന കർശനമാക്കുംcoronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news
The moderation of comments is automated and not cleared manually by malayalam.indianexpress.com