Latest News

അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജൂലൈ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല

Rain , Monsoon, Umbrella, മഴ , Iemalayalam, EXPRESS PHOTO BY PRAVEEN KHANNA
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 09-07-2021 : ഇടുക്കി
  • 10-07-2021 : ഇടുക്കി, കണ്ണൂർ
  • 11-07-2021 : കോഴിക്കോട്, വയനാട്
  • 12-07-2021 : കണ്ണൂർ

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 08-07-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 09-07-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 10-07-2021: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.
  • 11-07-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
  • 12-07-2021: മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.

ജൂലൈ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് മുന്നറിയിപ്പ്.

ഇന്ന് മുതല്‍ മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ മുതല്‍ 12-ാം തിയതി വരെ കന്യാകുമാരി – മാലിദ്വീപ് – ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മധ്യ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്ര-തമിഴ്‌നാട് തീരങ്ങൾ, ആൻഡമാൻ കടൽ, തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിലും സമാന കാലവാസ്ഥയായിരിക്കും.

Also Read: ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ; കോവിഡ് ബാധിച്ച മേഖലകളിലെല്ലാം പുതിയ മന്ത്രിമാർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain update orange alert

Next Story
ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തുAisha Sultana, Lakshadweep, Kerala HC
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express