Latest News

വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിന്റെ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളത്തിന്റെ മലയോര മേഖലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത.

മധ്യകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദം നിലവിൽ ഗോവ-മഹാരാഷ്ട്ര തീരത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ നിന്നും അകന്നു പോകുന്നതിനാൽ ഭീഷണിയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ നാളെയോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് എത്തിച്ചേരാനാണ് സാധ്യത. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് അന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • നവംബര്‍ 18: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • നവംബര്‍ 20: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

അതേസമയം, നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴ കനത്തതിനാൽ നീരൊഴുക്ക് നിയന്ത്രിക്കാനായി തുറന്ന മൂന്നാം നമ്പർ ഷട്ടറാണ് ഇന്നലെ രാത്രി 9.45ന് അടച്ചത്. 2399.14 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: കനത്ത് മഴ; അട്ടപ്പാടിയിൽ പിക്കപ്പ് വാൻ മലവെള്ള പാച്ചിലിൽ ഒഴുകിപ്പോയി

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather rain alerts updates

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express