Kerala Weather Highlights: റെഡ് അലർട്ടിന് സമാനം; മഴ കുറഞ്ഞ സാഹചര്യത്തിൽ അലംഭാവം പാടില്ലെന്ന് മന്ത്രി കെ രാജൻ

മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ കർശനമായി മാറ്റാണ നിർദേശം

Idukki Dam

തിരുവനന്തപുരം: ഓറഞ്ച് അലർട്ടാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചതെങ്കിലും റെഡ് അലർട്ടിന് സമാനമായി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിർദേശിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. വരും ദിവസങ്ങളിൽ പശ്ചിമ ഘട്ട മേഖലയിലും കിഴക്കൻ മലയോരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയാണ് അദ്ദേഹം.

മണ്ണിടിച്ചിലടക്കമുള്ള കാര്യങ്ങളിൽ ശക്തമായ ശ്രദ്ധ വേണമെന്ന് കലക്ടർമാർക്ക് നിർദേശമുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ കർശനമായി മാറ്റണം. നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതിൽ അലംഭാവം പാടില്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂന മർദ്ദവും ചക്രവാത ചുഴിയും എല്ലാം മാറി. ഇപ്പോൾ കിഴക്കൻ കാറ്റിന്റെ സ്വാധീനമാണുള്ളത്. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് കിഴക്കൻ കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. തുലാവർഷത്തിലേക്ക് കടക്കുന്നതിന്റെ സ്വഭാവമാണ് ഇപ്പോൾ കേരളത്തിലെന്ന് കരുതേണ്ടി വരും. ഇതിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി അണക്കെട്ട് തുറന്നുവിട്ട ജലം ഭൂതത്താൻകെട്ട് മേഖല പിന്നിട്ടു. അഞ്ച് സെന്റീമീറ്ററോളം ജലനിരപ്പ് ഈ മേഖലകളിൽ ഉയർന്നിട്ടുണ്ട്.

ഇടുക്കി ഡാം തുറന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. വിവിധ താലൂക്കുകളിലെ 43 പ്രദേശങ്ങളിലുള്ളവരെ നിര്‍ബന്ധമായും മാറ്റണം. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിരോധിച്ചു.

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഇടുക്കി ഡാം തുറന്നത്. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. നാലമത്തെ ഷട്ടര്‍ അരമണിക്കൂറിന് ശേഷവും തുറന്നു. 35 സെന്റി മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. വെള്ളം ഒഴുകിയെത്തുന്ന മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്

ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ല എന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പ്രസ്തുത മേഖലകളില്‍ മീന്‍ പിടിത്തം, സമൂഹ മാധ്യമങ്ങളില്‍ ലൈവ് പോകുന്നത്, സെല്‍ഫിയെടുക്കുന്നതിനടക്കം വിലക്കുണ്ട്. പ്രദേശത്ത് താമസിക്കുന്ന 64 കുടുംബങ്ങളില്‍ നിന്നായി 22 പേരെ മാറ്റി പാര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് ശമനം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ആശങ്കയായി തുടര്‍ന്നിരുന്ന പത്തനംതിട്ടയില്‍ മഴ കുറഞ്ഞത് ആശ്വാസകരമാണ്. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡാമുകള്‍ തുറക്കുന്നതോടെ വിവിധ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി ഇടമലയാര്‍, പമ്പ അണക്കെട്ടുകള്‍ തുറന്നു. ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. പുഴയിലെ ജലനിരപ്പ് അനുസരിച്ചായിരിക്കും കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതില്‍ അന്തിമ തീരുമാനം. ഷട്ടര്‍ 80 സെന്റി മീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. ഇപ്പോള്‍ അധികമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. 50 ക്യൂമെക്സ് വെള്ളം പമ്പയിലെത്തുമെന്നാണ് നിഗമനം. പമ്പയിലെ ജലനിരപ്പ് 10 സെന്റി മീറ്ററിന് മുകളില്‍ ഉയരാതെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. പ്രളയ സാധ്യതകള്‍ നിലവിലില്ല. പമ്പ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വീടുകളില്‍ വെള്ളം കയറാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായാണ് വിവരം.

അതേമസമയം, ശനിയാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് ഇതുവരെ 33 പേര്‍ മരിച്ചു. ഇന്നലെ ആറ് പേരു കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തൃശൂര്‍, കോട്ടയം ജില്ലകളിലായി ഇന്നലെ നാല് പേരാണ് വെള്ളത്തില്‍ അകപ്പെട്ട് മരിച്ചത്. കൊല്ലത്തും ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.

Also Read: Kerala Weather: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ ബുധനാഴ്ച മുതൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജിഎഫ്എസ് മോഡൽ പ്രവചനപ്രകാരം ഒക്‌ടോബർ 20 ന് കേരളത്തിൽ വ്യാപകമായും മലയോര ജില്ലകളിൽ അതിശക്തമായും മഴയ്ക്ക് സാധ്യതയുണ്ട്. തുലാവർഷ കണക്കിൽ കേരളത്തിന് ലഭിക്കേണ്ട 90 ശതമാനം മഴയും ലഭിച്ചു കഴിഞ്ഞതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഈ വർഷം ഒക്‌ടോബർ ഒന്ന് മുതൽ 19 വരെ സംസ്ഥാനത്തു 444.9 മില്ലി മീറ്റർ മഴ ലഭിച്ചു. എന്നാൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 183.5 മില്ലി മീറ്റർ മാത്രമാണ്.

കോഴിക്കോട് ജില്ലയിലാണ് (223 ശതമാനം അധികം) ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലും (66 ശതമാനം അധികം) രേഖപ്പെടുത്തി. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദങ്ങളുടെ ഫലമാണ് കേരളത്തിൽ അധിക മഴ ലഭിച്ചത്.

Live Updates
10:05 (IST) 19 Oct 2021
റെഡ് അലർട്ടിന് സമാനമെന്ന് മന്ത്രി കെ രാജൻ

ഓറഞ്ച് അലർട്ടാണ് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചതെങ്കിലും റെഡ് അലർട്ടിന് സമാനമായി സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിർദേശിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. വരും ദിവസങ്ങളിൽ പശ്ചിമ ഘട്ട മേഖലയിലും കിഴക്കൻ മലയോരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

7:53 (IST) 19 Oct 2021
ജലം ഭൂതത്താൻകെട്ട് പിന്നിട്ടു

ഇടുക്കി അണക്കെട്ട് തുറന്നുവിട്ട ജലം ഭൂതത്താൻകെട്ട് മേഖല പിന്നിട്ടു. അഞ്ച് സെന്റീമീറ്ററോളം ജലനിരപ്പ് ഈ മേഖലകളിൽ ഉയർന്നിട്ടുണ്ട്

7:32 (IST) 19 Oct 2021
ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ തിങ്കളാഴ്ച രാത്രി ഏഴുമണിക്കും 10 മണിക്കും ഇടയിൽ കേരളത്തിൽ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മൂന്നു മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യതയുള്ളതെന്ന് ഐഎംഡിയുടെ രാത്രി ഏഴ് മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

5:20 (IST) 19 Oct 2021
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

5:19 (IST) 19 Oct 2021
ഒക്ടോബർ 19 മുതൽ 23 വരെ ശക്തമായ കാറ്റിന് സാധ്യത

ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

4:55 (IST) 19 Oct 2021
എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ് ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിന്യസിച്ചു. സംസ്ഥാനത്ത് നിലവിൽ വിവിധ ജില്ലകളിലായി 11 എൻഡിആർഎഫ് ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ (ഡിഎസ്സി) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു.

എയർഫോഴ്്സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. നേവിയുടെ ഒരു ചോപ്പറും കൊച്ചിയിൽ അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിരിക്കുകയാണ്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.

എൻജിനിയർ ടാസ്്ക് ഫോഴസ് (ഇടിഎഫ്) കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആൾക്കാരെ പോലീസ്, ഫയർ ഫോഴ്സ് എന്നിവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നേവിയുടെ ഹെലികോപ്റ്റർ എറണാകുളത്ത് നിന്നും 100 ഭക്ഷണപ്പൊതികൾ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ എത്തിച്ചിട്ടുണ്ട്.

4:53 (IST) 19 Oct 2021
കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യത

കേരളത്തിൽ ബുധനാഴ്ച (ഒക്‌ടോബർ 20) മുതൽ വ്യാപകമായി മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ GFS മോഡൽ പ്രവചനപ്രകാരം ഒക്‌ടോബർ 20 ന് കേരളത്തിൽ വ്യാപകമായും മലയോര ജില്ലകളിൽ അതിശക്തമായും മഴയ്ക്ക് സാധ്യത.

തുലാവർഷ കണക്കിൽ കേരളത്തിന് ലഭിക്കേണ്ട 90 ശതമാനം മഴയും ലഭിച്ചു കഴിഞ്ഞു.•ഈ വർഷം ഒക്‌ടോബർ ഒന്ന് മുതൽ 19 വരെ സംസ്ഥാനത്തു 444.9 മി.മി. മഴ ലഭിച്ചു. എന്നാൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 183.5 മി.മി മാത്രമാണ്.

ഏറ്റവും കൂടുതൽ മഴ കോഴിക്കോട് ജില്ലയിലും (223 ശതമാനം അധികം) ഏറ്റവും കുറവ് ആലപ്പുഴയിലും (66 ശതമാനം അധികം) രേഖപ്പെടുത്തി. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദങ്ങളുടെ ഫലമാണ് കേരളത്തിൽ ലഭിച്ച അധിക മഴ.

കാലാവസ്ഥാമാറ്റങ്ങൾ മുന്നിൽ കണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ദുരന്തനിവാരണ വകുപ്പ്് ഒക്‌ടോബർ ഏഴിന് എല്ലാ ജില്ലാ കളക്ടർമാർക്കും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്

4:35 (IST) 19 Oct 2021
അതിശക്തമായ മഴ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലും കേന്ദ്രീകരിക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിട്ടുള്ള അതിശക്തമായ മഴ കൂടുതലായും മലയോര, പശ്ചിമ ഘട്ട മേഖലകളിൽ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യനമന്ത്രി ചൂണ്ടിക്കാട്ടി.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും വേണം. അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്.

പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

4:32 (IST) 19 Oct 2021
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രധാന മഴക്കാലത്തിൻ്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.

ജിഎസ്ഐ യുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ നിർബന്ധമായും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെയും നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിർദേശിച്ചു.

3:27 (IST) 19 Oct 2021

ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിപോകുമ്പോൾ ജാഗ്രത പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ഇവിടെ നൽകുന്നു. കടപ്പാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

3:00 (IST) 19 Oct 2021
11 അണക്കെട്ടുകളില്‍ റെ‍ഡ് അലര്‍ട്ട്

സംസ്ഥാനത്ത് 11 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ പമ്പ, കക്കി ഡാമുകള്‍, തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടാര്‍, ലോവര്‍ പെരിയാര്‍, പൊന്‍മുടി എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടാണ്. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടും, മാട്ടുപ്പെട്ടിയില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

2:46 (IST) 19 Oct 2021
പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

ഇടുക്കി ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത. പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരില്ല എന്നാണ് നിഗമനം. ഇടുക്കി ഡാം അടക്കുന്നതിലെ തീരുമാനം മഴയുടെ തീവ്രതയനുസരിച്ചായിരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

2:34 (IST) 19 Oct 2021
കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു: വി.ഡി. സതീശന്‍

സംസ്ഥാനത്തിന്‍റെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ന്യൂനമര്‍ദം കേരള തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നു. പക്ഷെ, സംസ്ഥാനം മുന്നറിയിപ്പ് നല്‍കാന്‍ വൈകി. ദുരന്തങ്ങളെ നേരിടാന്‍ പദ്ധതികള്‍ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

1:42 (IST) 19 Oct 2021
എറണാകുളം ജില്ലയില്‍ ജാഗ്രത

ഇടുക്കി ഡാം തുറന്നതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. വിവിധ താലൂക്കുകളിലെ 43 പ്രദേശങ്ങളിലുള്ളവരെ നിര്‍ബന്ധമായും മാറ്റണം. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിരോധിച്ചു.

1:36 (IST) 19 Oct 2021
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • ഒക്ടോബര്‍ 19: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.
 • ഒക്ടോബര്‍ 20: കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്.
 • ഒക്ടോബര്‍ 21: കണ്ണൂര്‍, കാസര്‍ഗോഡ്.
 • ഒക്ടോബര്‍ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.
 • ഒക്ടോബര്‍ 23: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
 • 1:27 (IST) 19 Oct 2021
  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • ഒക്ടോബര്‍ 20: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.
 • ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്.
 • 1:17 (IST) 19 Oct 2021
  ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴ

  സംസ്ഥാനത്ത് വീണ്ടും മഴ തീവ്രത പ്രാപിക്കുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്രമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും, വ്യാഴാഴ്ച 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച വരെ മഴ തുടരും.

  12:45 (IST) 19 Oct 2021
  സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമെത്തും

  ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയതോടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. നിലവില്‍ ചെറുതോണി പുഴയിലേക്ക് അതിവേഗത്തിലാണ് വെള്ളമെത്തുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി.

  12:31 (IST) 19 Oct 2021
  മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി

  കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാം തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. നാലമത്തെ ഷട്ടര്‍ അരമണിക്കൂറിന് ശേഷവുമാണ് തുറന്നിരിക്കുന്നത്. 35 സെന്റി മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നിരിക്കുന്നത്. വെള്ളം ഒഴുകിയെത്തുന്ന മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  12:13 (IST) 19 Oct 2021
  പെരിയാര്‍ തീരത്ത് ജാഗ്രത

  ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. തീരമേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

  12:03 (IST) 19 Oct 2021
  രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തി

  ആദ്യ ഷട്ടര്‍ ഉയര്‍ത്തിയതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നിരിക്കുന്നത്. 35 സെന്റി മീറ്റര്‍ വീതമാണ് ഇരു ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അല്‍പ്പസമയത്തിന് ശേഷം നാലാമത്തെ ഷട്ടറും തുറക്കും.വെള്ളം ഒഴുകിയെത്തുന്ന മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

  11:40 (IST) 19 Oct 2021
  11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  ഒക്ടോബര്‍ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്.

  ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്.

  ഒക്ടോബര്‍ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.

  ഒക്ടോബര്‍ 23: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം.

  11:28 (IST) 19 Oct 2021
  ഡാം തുറക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം

  2018 പ്രളയത്തിന് ശേഷം ഇടുക്കി ഡാം ആദ്യമായി തുറന്നു. 2398.04 അടിയായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഡാം തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ചെറുതോണിയില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. രണ്ട്, നാല് ഷട്ടറുകള്‍ തുറക്കുമ്പോള്‍ വെള്ളത്തിന്റെ വേഗത കൂടാനുള്ള സാധ്യത പരിഗണിച്ചണിത്.

  11:10 (IST) 19 Oct 2021
  രണ്ട്, നാല് ഷട്ടറുകള്‍ ഉടന്‍ തുറക്കും

  ഇടുക്കി ഡാമിലെ ചെറുതോണി അണക്കെട്ടിലെ രണ്ട്, നാല് ഷട്ടറുകള്‍ ഉടന്‍ തുറക്കും. ചെറുതോണി പുഴയില്‍ ജലം എത്തുന്നത് അനുസരിച്ചായിരിക്കും ഷട്ടറുകള്‍ ഉയര്‍ത്തുക. ചെറുതോണി ടൗണില്‍ നിലവില്‍ കാര്യമായ നിയന്ത്രണങ്ങളില്ല.

  10:59 (IST) 19 Oct 2021
  ഇടുക്കി ഡാം തുറന്നു

  കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാം തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെന്റി മീറ്റര്‍ വീതം ഉയർത്തും. വെള്ളം ഒഴുകിയെത്തുന്ന മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  10:56 (IST) 19 Oct 2021
  സൈറണുകള്‍ മുഴങ്ങി

  ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ട് സൈറണുകളും മുഴങ്ങി.

  10:51 (IST) 19 Oct 2021
  ശനിയാഴ്ച വരെ മഴ തുടരും

  സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

  10:45 (IST) 19 Oct 2021
  12 ഡാമുകളില്‍ റെഡ് അലര്‍ട്ട്

  സംസ്ഥാനത്ത് 12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ പമ്പ, കക്കി, മൂഴിയാര്‍ ഡാമുകള്‍, തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ട്ള, ഇരട്ടാര്‍, ലോവര്‍പെരിയാര്‍, പൊന്‍മുടി ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടമലയാര്‍ അണക്കെട്ട് തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടമലയാർ ജലം ഭൂതത്താൻകെട്ടിലെത്തി, എന്നാല്‍ ജലനിരപ്പിൽ കാര്യമായ വ്യതിയാനമില്ല.

  10:20 (IST) 19 Oct 2021
  കര്‍ശന നിര്‍ദേശങ്ങള്‍

  ഇടുക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് കര്‍ശന നിര്‍ദേശം. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ല എന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പ്രസ്തുത മേഖലകളില്‍ മീന്‍ പിടിത്തം, സമൂഹ മാധ്യമങ്ങളില്‍ ലൈവ് പോകുന്നത്, സെല്‍ഫിയെടുക്കുന്നതിനടക്കം വിലക്കുണ്ട്. പ്രദേശത്ത് താമസിക്കുന്ന 64 കുടുംബങ്ങളില്‍ നിന്നായി 22 പേരെ മാറ്റി പാര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

  10:03 (IST) 19 Oct 2021
  മഴക്കെടുതിയില്‍ 33 മരണം

  അതേമസമയ, ശനിയാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് ഇതുവരെ 33 പേര്‍ മരിച്ചു. ഇന്നലെ ആറ് പേരു കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തൃശൂര്‍, കോട്ടയം ജില്ലകളിലായി ഇന്നലെ നാല് പേരാണ് വെള്ളത്തില്‍ അകപ്പെട്ട് മരിച്ചത്. കൊല്ലത്തും ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.

  9:55 (IST) 19 Oct 2021
  സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു: റവന്യു മന്ത്രി

  ഇടുക്കി ഡാം തുറക്കുന്നതുമായി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി റവന്യു മന്ത്രി കെ. രാജന്‍. കൃത്യമായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വെബ്സൈറ്റുകളേയും മാധ്യമങ്ങളേയും സമീപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെ, പക്ഷെ അമിത ആത്മവിശ്വാസവും അരുതെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

  9:47 (IST) 19 Oct 2021
  ഇടുക്കി ഡാം: ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടര്‍

  ഇടുക്കി ഡാം രാവിലെ 11 മണിയോടെ തുറക്കും. മൂന്നാമത്തെ ഷട്ടറായിരിക്കും ആദ്യം തുറക്കുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെന്റി മീറ്റര്‍ വീതം ഉയർത്തും. വെള്ളം ഒഴുകിയെത്തുന്ന മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.96 അടിയാണ്.

  9:38 (IST) 19 Oct 2021
  എല്ലാ ജില്ലകളിലും മഴ

  അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

  9:13 (IST) 19 Oct 2021
  കുട്ടനാട്ടില്‍ ജാഗ്രത

  തോട്ടപ്പള്ളി സ്പില്‍വേയുടെ 39 ഷട്ടറുകളും തുറന്നതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളേയും മാറ്റി പാര്‍പ്പിക്കും. അതേസമയം, അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും മഴ ശക്തമാവുകയാണ്.

  9:12 (IST) 19 Oct 2021
  കുട്ടനാട്ടില്‍ ജാഗ്രത

  തോട്ടപ്പള്ളി സ്പില്‍വേയുടെ 39 ഷട്ടറുകളും തുറന്നതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളേയും മാറ്റി പാര്‍പ്പിക്കും. അതേസമയം, അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും മഴ ശക്തമാവുകയാണ്.

  9:04 (IST) 19 Oct 2021
  ആശങ്ക വേണ്ട, എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്‍

  ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്കകള്‍ വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായതായും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. നിയന്ത്രിതമായ അളവില്‍ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  Web Title: Kerala weather rain alert idukki dam live update

  Next Story
  വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
  The moderation of comments is automated and not cleared manually by malayalam.indianexpress.com
  Best of Express