scorecardresearch
Latest News

പെരുമാതുറയില്‍ ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞ് രണ്ട് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ബോട്ടില്‍ ഇരുപത്തിയഞ്ചിലധികം പേരുണ്ടായിരുന്നതായാണ് വിവരം

പെരുമാതുറയില്‍ ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞ് രണ്ട് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 15 പേരെ രക്ഷപെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

ഇനിയും പത്തിലധികം പേരെ രക്ഷപെടുത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയില്‍ അല്‍പ്പസമയത്തിനകം എത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി പെരുമാതുറയിലേക്ക് തിരിച്ചിട്ടുണ്ട്.

നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ജില്ലയില്‍ ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും കടലോര/ കായലോര/ മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather perumathura boat accident updates sep 05