മഴയ്ക്ക് ശമനം; ശബരിമലയിലെ നിയന്ത്രണം നീക്കി; തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി

Sabarimala, ശബരിമല, IE Malayalam

പത്തനംതിട്ട: പമ്പയിലും സന്നിധാനത്തിലും അടക്കം കനത്ത മഴ തുടരുന്ന സാഹര്യത്തിൽ ശബരിമല തീർത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തി വിട്ടു തുടങ്ങി.

നിലവില്‍പമ്പയിലും സന്നിധാനത്തും ഉള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. അതേസമയം ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.യാതൊരു കാരണവശാലും തീര്‍ത്ഥാടകര്‍ പമ്പ നദിയിലോ കൈ വഴികളിലോ ഇറങ്ങരുത്.

പമ്പ ഡാമിൽ ജലനിരപ്പ് ഉയരാനും വെള്ളം തുറന്നുവിടാനും സാധ്യതയുള്ളതിനാൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. പമ്പ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ നിര്‍ദേശിച്ചിരുന്നു.

കെഎസ്ഇബിയുടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിലെ ജലനിരപ്പ് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് 983.95 മീറ്ററില്‍ എത്തിയിരുന്നു. നീരൊഴുക്ക് ശക്തമായതിനാല്‍ അടുത്ത ആറു മണിക്കുറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ടില്‍ എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അധിക ജലം ആവശ്യമെങ്കിൽ സ്പിൽവേയിലൂടെ ഒഴുക്കി വിടേണ്ട സാഹചര്യമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Also Read: ശബരിമല ദർശനത്തിന് കൂടുതൽ സ്പോട് ബുക്കിംഗ് കേന്ദ്രങ്ങൾ; സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather pamba dam red alert safety direction for sabarimala pilgrims

Next Story
ശബരിമല ദർശനത്തിന് കൂടുതൽ സ്പോട് ബുക്കിംഗ് കേന്ദ്രങ്ങൾ; സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com