/indian-express-malayalam/media/media_files/uploads/2019/06/rain-1-1.jpg)
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്കൈമെറ്റ്. സംസ്ഥാനത്ത് ഇത്തവണ നേരത്തേ സംസ്ഥാനത്ത് കാലവർഷം എത്തിച്ചേർന്നതായി സ്കൈമെറ്റ് വെതർ റിപോർട്ട് ചെയ്തു. എന്നാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതിന് വിരുദ്ധമായ റിപോർട്ടാണ് നൽകുന്നത്. സംസ്ഥാനത്ത് കാലവർഷം ജൂൺ അഞ്ചിന് എത്തിച്ചേരുമെന്നാണ് കാലവസ്ഥാ വകുപ്പിൽ നിന്നുള്ള റിപ്പോർട്ട്.
ഇന്ത്യയുടെ പ്രധാന കരമേഖലകളിലേക്ക് മൺസൂൺ എത്തിച്ചേർന്നെന്നും, കേരളത്തിൽ പ്രവചിച്ചതിലും നേരത്തേ കാലവർഷം ആരംഭിച്ചുവെന്നും സ്കൈമെറ്റ് ട്വീറ്റ് ചെയ്തു. ഈ മാസം 28ന് സംസ്ഥാനത്ത് മൺസൂൺ ആരംഭിക്കുമെന്നും ഇതിൽ രണ്ടു ദിവസത്തെ വ്യത്യാസമുണ്ടായേക്കാമെന്നും സ്കൈമെറ്റ് പ്രവചിച്ചിരുന്നു.
30, 2020#JUSTIN Southwest #Monsoon2020 finally arrived on the mainland of India, #Monsoon arrived on Kerala before the actual onset date. All the onset conditions including rainfall, OLR value, wind speed, etc are met. Finally, the 4-month long festival begins for Indian. #HappyMonsoon
— SkymetWeather (@SkymetWeather)
#JUSTIN Southwest #Monsoon2020 finally arrived on the mainland of India, #Monsoon arrived on Kerala before the actual onset date. All the onset conditions including rainfall, OLR value, wind speed, etc are met. Finally, the 4-month long festival begins for Indian. #HappyMonsoon
— SkymetWeather (@SkymetWeather) May 30, 2020
സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് സംസ്ഥാന കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലും ലക്ഷദ്വീപിലും മഴ ലഭിച്ചിരുന്നു. മിനികോയ് ദ്വീപിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 10 സെന്റിമീറ്റർ. അഗത്തി ദ്വീപിൽ എട്ട് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. തിരുവനന്തപുരം നഗരം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നാല് സെന്റിമീറ്ററും മഴ പെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ മൂന്ന് വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read More: വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ തപനിലയിൽ കാര്യമായ മാറ്റമില്ല. പാലക്കാട്, ആലപ്പുഴ, കണ്ണൂർ, മലപ്പുറം , കോട്ടയം, കോഴിക്കോട് ജില്ലകളിൽ സാധാരണ നിലയിൽ നിന്നും ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടാണ്, 38 ഡിഗ്രി സെൽഷ്യസ്.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ജൂൺ മൂന്നു വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
- 2020 മെയ് 30 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- 2020 മെയ് 31 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- 2020 ജൂൺ 1:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ
- 2020 ജൂൺ 2 : കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
- 2020 ജൂൺ 3: മലപ്പുറം, കോഴിക്കോട്, കണ്ണൂർ
സംസ്ഥാനത്ത് ഇടിമിന്നൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുൻ കരുതൽ നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
- ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിര്‍ദ്ദേശങ്ങള്‍
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.