scorecardresearch

Latest News

Kerala Weather: ബുധനാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു

Rain, Thunder

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 16-04-2022: പത്തനംതിട്ട, ഇടുക്കി.
  • 17-04-2022: പത്തനംതിട്ട, ഇടുക്കി, വയനാട്.
  • 18-04-2022: ഇടുക്കി, വയനാട്.

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി കേരള തീരത്ത് നീങ്ങുന്നതാണ് മഴ കുറയാൻ കാരണം. അതേസമയം, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു.

Also Read: സുബൈര്‍ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather low rainfall expected yellow alert in idukki