തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. ചില പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വരെ ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​തയുണ്ട്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും കാ​​​സ​​​ർ​​​കോട് ജി​​​ല്ല​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.