Latest News

Kerala Rain Weather Red Alert Highlights: കവളപ്പാറയിൽ നിന്ന് ഇന്ന് ലഭിച്ചത് ഏഴ് മൃതദേഹം; തിരച്ചിൽ തുടരുന്നു

Kerala Rain Weather Red Alert Highlights: പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kavalappara, rain, ie malayalam

Kerala Rain Weather Red Alert Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി തുടരുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ പല ഭാഗത്തുനിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഇന്നലെ മുതല്‍ മഴ വീണ്ടും ശക്തിപ്പെട്ടു. അതേസമയം വൻദുരന്തമുണ്ടായ കവളപ്പാറയിൽ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്.

രാത്രിയിലും ഇന്ന് രാവിലെയും മലബാര്‍ മേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്നു. ആലപ്പുഴ ജില്ലയിലും മഴക്കെടുതി അതിരൂക്ഷം. രണ്ട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നത്. ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read Also: പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത് ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍

അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മലബാര്‍ മേഖലയില്‍ നാളെ കനത്ത മഴയായിരിക്കും ലഭിക്കുക എന്ന് മുന്നറിയിപ്പ് ഉണ്ട്.

Read Also: പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട മഴ ഇപ്പോഴും തുടരുകയാണ്. ഇത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. പല നദികളിലും അപകടകരമായ രീതിയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ പരക്കെ പെയ്യുന്ന കനത്ത മഴയില്‍ പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പല നദികളിലെയും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. വയനാട്ടിലെയും മലപ്പുറത്തെയും രക്ഷാപ്രവര്‍ത്തനങ്ങളെ ഇപ്പോഴത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

Live Blog

Kerala Rain Weather Red Alert Live Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്














20:58 (IST)14 Aug 2019





















ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ: വ്യാജപ്രചരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നാല് പോർ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് 32 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

19:10 (IST)14 Aug 2019





















കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ വ്യവസായ പ്രമൂഖരും

19:03 (IST)14 Aug 2019





















ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകും. ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെ ഒരു ലക്ഷം രൂപ വീതം ഓരോ മന്ത്രിമാരും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.

16:59 (IST)14 Aug 2019





















മഴനിഴലിൽ സംസ്ഥാനം; വരും ദിവസങ്ങളിലും കാലവർഷം ശക്തമായി തുടരും

തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 17 സെന്റി മീറ്റർ. മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ, പീരുമേട് – 15 സെമീ, ചേർത്തല – 13 സെമീ, എണക്കൽ – 12 സെമീ, കോട്ടയം, കോഴ, വൈക്കം, കൊച്ചി എപി, കൊടുങ്ങല്ലൂർ, വടകര – 11 സെമീ.

16:03 (IST)14 Aug 2019





















മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

15:07 (IST)14 Aug 2019





















മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീമീറ്ററിൽ നിന്ന് 30 സെന്റീമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും  മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. 

14:46 (IST)14 Aug 2019





















മരണം 104 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി. കവളപ്പാറയിലാണ് ഇതുവരെ ഏറ്റവും അധികം മരണം. 30 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് മാത്രം കണ്ടെത്തിയത്. ഇനിയും നിരവധിപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

14:03 (IST)14 Aug 2019





















റെഡ് അലേർട്ട് മൂന്ന് ജില്ലകളിൽ

റെഡ് അലേർട്ട് മൂന്ന് ജില്ലകളിലേക്ക് നീട്ടി. നേരത്തെ രണ്ട് ജില്ലകളിലായിരുന്നു. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നേരത്തെ റെഡ് അലേർട്ട് ഉണ്ടായിരുന്നത്. മലപ്പുറത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

14:00 (IST)14 Aug 2019





















പീച്ചി ഡാം നാളെ തുറക്കും

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 ന് തുറക്കുമെന്ന് കളക്ടര്‍ എസ്.ഷാനവാസ്. അധികജലം പുറത്തേക്ക് വിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആശങ്ക വേണ്ടെന്നും കളക്ടര്‍.

13:41 (IST)14 Aug 2019





















കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളെ തടയാൻ നിർദേശം

കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളെ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും എല്ലാ മത്സ്യഭവൻ ഓഫീസർമാർക്കും നിർദേശം നൽകി.

12:14 (IST)14 Aug 2019





















മരണം നൂറ് കടന്നു

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 102 ആയി. കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ തുടരുന്നു 

12:14 (IST)14 Aug 2019





















അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് മാനദണ്ഡമനുസരിച്ച് അടിയന്തര ധനസഹായമായി 10,000 രൂപ നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രകാരം സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

10:14 (IST)14 Aug 2019





















മഴ രണ്ട് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കാലവർഷ മഴ രണ്ട് ദിവസം കൂടി തുടരും. 16-ാം തീയതി വരെ അതിശക്തമായ മഴയായിരിക്കും സംസ്ഥാനത്ത് പലയിടത്തും ലഭിക്കുക. 16-ാം തീയതിക്ക് ശേഷം മഴയുടെ ശക്തി കുറയും. കാലവർഷം ദുർബലപ്പെടും. 

10:13 (IST)14 Aug 2019





















തൃശൂരിൽ മഴ

തൃശൂർ ജില്ലയിൽ പലയിടത്തും മഴ. തൃശൂർ നഗരത്തിലും തീരപ്രദേശങ്ങളിലുമാണ് മഴ ശക്തിപ്പെട്ടിരിക്കുന്നത്. 

09:33 (IST)14 Aug 2019





















കോട്ടയം ജില്ലയില്‍ കനത്ത മഴ; റോഡില്‍ വെള്ളം കയറി

കോട്ടയം ജില്ലയില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ പലയിടത്തും തുടരുകയാണ്. പാലാ – ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

09:13 (IST)14 Aug 2019





















പമ്പയിൽ ജലനിരപ്പ് ഉയരുന്നു

പമ്പയിൽ ജലനിരപ്പ് ഉയരുന്നു. പമ്പയിൽ കഴിഞ്ഞ ദിവസം മുതൽ ഇന്ന് വരെ പത്ത് അടി ജലനിരപ്പാണ് ഉയർന്നത്. കനത്ത മഴ തുടരുകയാണ്. 

09:10 (IST)14 Aug 2019





















ആലുവയിൽ വെള്ളം കയറുന്നു

കനത്ത മഴയെ തുടർന്ന് ആലുവയിലെ റോഡുകളിൽ വെള്ളം കയറുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

09:00 (IST)14 Aug 2019





















വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാനില്ല

കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത്‌ നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് അപകടത്തിൽപ്പെട്ടത്. കടലിൽ വച്ച് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. 

08:48 (IST)14 Aug 2019





















കോതമംഗലം താലൂക്കിൽ അതിശക്തമായ മഴ

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ മഴ അതിശക്തം. ഇന്നലെ രാത്രി മുതൽ നിലയ്ക്കാത്ത മഴയാണ് ലഭിക്കുന്നത്. അങ്കമാലി ഭാഗത്തും ശക്തമായ മഴ ലഭിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. 

08:42 (IST)14 Aug 2019





















കാസർകോട് ജില്ലയിൽ കനത്ത മഴ

കാസർകോട് ജില്ലയിൽ കനത്ത മഴ. ഏതാനും മണിക്കൂറുകളായി മഴ തുടരുകയാണ്. മലയോര മേഖലകളിലാണ് മഴ ശക്തം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. 

08:22 (IST)14 Aug 2019





















പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം

ഇന്നലെ രാത്രി മുതല്‍ പരക്കെ പെയ്യുന്ന കനത്ത മഴയില്‍ പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

08:21 (IST)14 Aug 2019





















കോഴിക്കോട് കനത്ത മഴ തുടരുന്നു

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. പല സ്ഥലങ്ങളും വെള്ളക്കെട്ടിൽ. 

Kerala Rain Weather Red Alert Live Updates: കാലവർഷക്കെടുതിയെ ഒന്നിച്ച് നിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെയും മലപ്പുറത്തെയും ദുരിതാശ്വാസ ക്യാംപുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ക്യാംപുകളിലെ കാര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാവും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

നമുക്കുണ്ടായ നഷ്ടങ്ങളെല്ലാം ഒന്നിച്ചുനിന്ന് പരിഹരിക്കാം. സർക്കാർ എന്ന നിലയ്ക്ക് ആദ്യം രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുക. അത്തരം പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ സർക്കാർ മുന്നോട്ട് പോകുന്നത്. അതിനു ശേഷം പുനരധിവാസത്തിനായിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുക. വീടുകൾ വാസയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്നാൽ പരിഹരിക്കാൻ സാധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിലാണ് ആദ്യം സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, കൃഷി നാശമുണ്ടാവർ, വീടുകൾക്ക് കേടുപാട് സംഭവിച്ചവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ചുപേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ദുരന്തം നാടിനാകെ വലിയതോതിൽ പ്രയാസം ഉണ്ടാക്കി. എന്നാൽ, എല്ലാ കാര്യങ്ങളും നമ്മൾ മറികടക്കും. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് സർക്കാർ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നിച്ച് നിന്ന് നേരിടാം എന്ന കാര്യം മാത്രമാണ് ഇപ്പോൾ ജനങ്ങളോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപിലുള്ളവരോട് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain red alert live updates

Next Story
പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിHeavy Rain Kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express