Latest News

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

മധ്യ കേരളത്തില്‍ രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ തുടരുകയാണ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യ കേരളത്തില്‍ രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ തുടരുകയാണ്.

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 05-07-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി.
  • 06-07-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്.
  • 07-07-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്.
  • 08-07-2021: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.
  • 09-07-2021: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഴ തുടരുന്ന താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: കാസർഗോഡ് മത്സ്യബന്ധന ബോട്ട് അപകടം: കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain in upcoming days

Next Story
മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; ശകാരിച്ചതിൽ വിഷമമില്ലെന്ന് വിദ്യാർഥിmukesh,cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com