Latest News

ബുധനാഴ്ച മുതല്‍ മഴ തീവ്രമാകും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

20-ാം തിയതി വരെ 60 കിലോ മീറ്റര്‍ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

Rain , Monsoon, Umbrella, മഴ , Iemalayalam
എക്സ്പ്രസ് ഫൊട്ടോ: ദീപക് ജോഷി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ മഴ തീവ്രമാകും. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 22: ഇടുക്കി, കോഴിക്കോട്.
  • ജൂലൈ 23: എറണാകുളം, ഇടുക്കി, കണ്ണൂര്‍.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 20: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
  • ജൂലൈ 21: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം.
  • ജൂലൈ 22: കൊല്ലം, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം.
  • ജൂലൈ 23: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്.

20-ാം തീയതി വരെ 60 കിലോ മീറ്റര്‍ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Also Read: പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expecting from wednesday

Next Story
ബക്രീദിന് മുന്നോടിയായുള്ള ലോക്ക്ഡൗൺ ഇളവ്; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎkERALA COVID RESTRICTIONS, Bakrid, kerala covid, IMA, KERALA Bakrid, covid restrictions relaxations, indian express, ബക്രീദ്, ഇളവ്, ഐഎംഎ, കോവിഡ്, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com