Latest News

ബുധനാഴ്ച വരെ മഴ തുടരും; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

Mumbai Rains (Marine Drive) on Thursday : Isolated parts of Mumbai are likely to experience heavy rainfall in the next two hours, the Indian Meteorological Department (IMD) announced on Thursday. Despite the onset of the monsoon on June 14, the city is yet to receive widespread rainfall. Express Photo By Ganesh Shirsekar, 18th June 2020, Mumbai.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദേശം. 24-ാം തീയതി വരെ മഴ തുടരും.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 20: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • നവംബര്‍ 21: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
  • നവംബര്‍ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
  • നവംബര്‍ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയ സാഹചര്യത്തില്‍ ഒരു ഷട്ടർ കൂടി ഉയര്‍ത്തി. മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. നിലവില്‍ 2399.82 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശബരിമല തീർത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി.

ചെന്നൈയ്ക്കും പുതുച്ചേരിക്കുമിടയിൽ കരയിൽ പ്രവേശിച്ച തീവ്ര ന്യൂനമർദം നിലവിൽ വടക്കൻ തമിഴ്നാടിനു മുകളിൽ വെല്ലൂരിൽനിന്ന് 60 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. തുടർന്നും പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമര്‍ദമായി ദുര്‍ബലപ്പെടാന്‍ സാധ്യത.

അറബികടൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമര്‍ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും മധ്യ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Also Read: കനത്ത മഴ: ശബരിമല തീർത്ഥാടനം ശനിയാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected till november 23rd

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com