തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലായിടങ്ങളിലും യെല്ലോ അലര്‍ട്ടാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടായേക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- നവംബര്‍ 19: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- നവംബര്‍ 22: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
- നവംബര്‍ 23: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
ചെന്നൈക്കും പുതുചേരിക്കും ഇടയിൽ കരയിൽ പ്രവേശിച്ച തീവ്ര ന്യൂനമർദം നിലവിൽ വടക്കൻ തമിഴ്നാടിനു മുകളിൽ വെല്ലൂരിൽ നിന്ന് 60 കിലോ മീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. തുടർന്നും പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമര്‍ദമായി ദുര്‍ബലപ്പെടാന്‍ സാധ്യത.
മധ്യ കിഴക്കൻ അറബികടലിൽ നിലവിലുള്ള ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.