scorecardresearch
Latest News

ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരും; ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ടാണ്

Rain, Monsoon
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 11-ാം തീയതി വരെ സാധാരണയില്‍ കൂടുതല്‍ മഴ പെയ്തേക്കും. അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും സമീപം സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത മൂന്നോ നാലോ ദിവസങ്ങളില്‍ പടിഞ്ഞാറു ദിശയിലെ സഞ്ചാരം തുടരാനാണ് സാധ്യത. കേരളത്തിൽ നവംബർ മൂന്ന് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഒക്ടോബർ 31 മുതൽ നവംബർ രണ്ടു വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് നാലിടത്തും നാളെ അഞ്ചിടത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
  • ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
  • നവംബർ 01: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
  • നവംബർ 02: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 30: ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം
  • ഒക്ടോബര്‍ 31: ആലപ്പുഴ,എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
  • നവംബർ 01: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • നവംബർ 02: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം
  • നവംബർ 03: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

കേരള -ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ മൂന്ന് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന് കിടക്കുന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ടാണ്. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, കക്കി ആനത്തോട്, മൂഴിയാര്‍ (പത്തനംതിട്ട), പെരിങ്ങല്‍കുത്ത് (തൃശൂര്‍) എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), ഷോളയാര്‍ (തൃശൂര്‍) അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടമലയാറില്‍ നിലവില്‍ ബ്ലൂ അലര്‍ട്ടാണ്.

Also Read: മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടർ കൂടി ഉയർത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather heavy rain expected till nov 1st live updates