തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രസ്തുത സാഹചര്യത്തില്‍ വരും ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ ഇടുക്കിയിലും മലപ്പുറത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 03 – 05 – 2022 : കോട്ടയം.
- 04 – 05 – 2022 : ഇടുക്കി, മലപ്പുറം.
- 05 – 05 – 2022 : ഇടുക്കി.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് – കിഴക്ക് ബംഗാൾ ഉൾക്കടലിലും സമാന കാലാവസ്ഥയായിരിക്കും. അഞ്ചാം തീയതി ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് -കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 -55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
ആറാം തീയതി ആൻഡമാൻ കടലിലും മധ്യ – കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മേഖലകളിലും മണിക്കൂറിൽ 50 – 60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഏഴാം തീയതി വടക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള മധ്യ- കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും, കൂടാതെ ആൻഡമാൻ കടലിൽ 50 – 60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയുമാണ് പ്രവചനം.
Also Read: അതിവേഗം കോണ്‍ഗ്രസ്; തൃക്കാക്കരയില്‍ ഉമ തോമസ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍