Latest News

കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്ത മഴ; ജാഗ്രതാ നിർദേശം

മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Rain , Monsoon, Umbrella, മഴ , Iemalayalam

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ മലയോര മേഖലകളിൽ പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണൊലിപ്പുമുണ്ടായി. കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചാത്തൻകോട്ട് നടയിൽ മുളവട്ടം, ഇരുട്ട്വളവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.

അടിവാരം അങ്ങാടിയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കനത്ത മഴ തുടരുന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഇന്നും മഴ തീവ്രതയോടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലാണ്. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ ജില്ലകളില്‍ യെല്ലോ, ഓറ‌ഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 02: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്.
  • നവംബര്‍ 03: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്.
  • നവംബര്‍ 04: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 02: പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്.
  • നവംബര്‍ 03: പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം.
  • നവംബര്‍ 04: കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം.
  • നവംബര്‍ 05: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
  • നവംബര്‍ 06: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.

Also Read: ഇനി മുതൽ പുതിയ തരം എൽപിജി സിലിണ്ടറും; കമ്പോസിറ്റ് സിലിണ്ടർ വിപണിയിൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected orange alert

Next Story
6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 45 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com