Latest News

Kerala Weather: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

Monsoon, Rain

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രത പ്രാപിക്കുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്രമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും, വ്യാഴാഴ്ച 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച വരെ മഴ തുടരും.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 20: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.
  • ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 19: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.
  • ഒക്ടോബര്‍ 20: കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 21: കണ്ണൂര്‍, കാസര്‍ഗോഡ്.
  • ഒക്ടോബര്‍ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പലാക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍.
  • ഒക്ടോബര്‍ 23: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഇന്ന് വടക്ക് ബംഗാൾ ഉൾക്കടലിലും സമാന കാലാവസ്ഥയായിരിക്കും.

സംസ്ഥാനത്ത് 11 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ പമ്പ, കക്കി ഡാമുകള്‍, തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടാര്‍, ലോവര്‍ പെരിയാര്‍, പൊന്‍മുടി എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടാണ്. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടും, മാട്ടുപ്പെട്ടിയില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ഇടമലയാര്‍ അണക്കെട്ട് തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടമലയാർ ജലം ഭൂതത്താൻകെട്ടിലെത്തി, എന്നാല്‍ ജലനിരപ്പിൽ കാര്യമായ വ്യതിയാനമില്ല.

Also Read: Kerala Weather Live Updates: ഇടുക്കി ഡാം തുറന്നു; 12 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected from tomorrow

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com