ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ശനിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Rain , Monsoon, Umbrella, മഴ , Iemalayalam

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

  • സെപ്റ്റംബർ 25: പത്തനംതിട്ട, ആലപ്പുഴ
  • സെപ്റ്റംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
  • സെപ്റ്റംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also read: കോവിഡ് മരണം; പട്ടിക പുതുക്കും, അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും: ആരോഗ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain expected from saturday yellow alert in different districts

Next Story
കോവിഡ് മരണം: പട്ടിക പുതുക്കും, അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും മന്ത്രിNipah Virus, Nipah Virus Kerala, Nipah Virus symptoms Kerala, Kerala Nipah Virus case, Nipah Virus outbreak, what is Nipah Virus, നിപ വൈറസ്, നിപ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com