കനത്ത മഴ: പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്

Rain Updates, Kerala Weather
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവന്തപുരം പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെത്തുടർന്ന് വാമനപുരം നദി കര കവിഞ്ഞൊഴുകുന്നുണ്ട്.

കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു. വിതുര ഫയർഫോഴ്‌സും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തി.

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ചയും മഴ തുടരും; ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ബുധനാഴ്ചയും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലര്‍‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ഒക്ടോബര്‍ 5: കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്
  • ഒക്ടോബര്‍ 6: മലപ്പുറം, വയനാട്, കണ്ണൂർ
  • ഒക്ടോബര്‍ 9: ആലപ്പുഴ

Also Read: ഒരു ബഞ്ചിൽ ഒരു കുട്ടി മാത്രം; സ്കൂൾ തുറക്കുന്നതിന് മാർഗരേഖയായി

ഇന്ന് വരെ കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് തെക്ക് കിഴക്കൻ, മധ്യകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന കേരള- കർണാടക- ഗോവ എന്നീ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala weather heavy rain all over red orange yellow alerts

Next Story
ഒരു ബഞ്ചിൽ ഒരു കുട്ടി മാത്രം; സ്കൂൾ തുറക്കുന്നതിന് മാർഗരേഖയായി
The moderation of comments is automated and not cleared manually by malayalam.indianexpress.com
X