scorecardresearch

ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകട മേഖലയിലുള്ളവർ ഉടനെ മാറിത്താമസിക്കണം.

ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകട മേഖലയിലുള്ളവർ ഉടനെ മാറിത്താമസിക്കണം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rain | Weather | School

എക്സ്പ്രസ് ഫൊട്ടോ: ഗുര്‍മീത് സിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Advertisment

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകട മേഖലയിലുള്ളവർ ഉടനെ മാറിത്താമസിക്കണം. തുലാവർഷം എത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ഇന്നലെ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായിരുന്നു. കൊല്ലത്ത് ഇന്നലെ കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചിരുന്നു. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന ( 42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു അപകടം. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീഴുകയും ആമിന മതിലിനും മണ്ണിനും അടിയിലാവുകയായിരുന്നു. അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആമിനയെ പുറത്തെടുത്തത്. അബ്ദുൽ ഗഫൂർ ആണ് ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന.

ഇതിന് പുറമെ, ഇന്നലെ രാത്രി ഇടുക്കി ജില്ലയിലെ കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടു പേർക്ക്‌ പരുക്കേറ്റു. ഇടുക്കി സ്വദേശികളായ സുനിൽകുമാറിനും മകനുമാണ് പരിക്കേറ്റത്. പരുക്ക് സാരമുള്ളതായതിനാൽ ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ പെയ്തത്. രാത്രി 10 മണിക്ക് ആരംഭിച്ച മഴ 3 മണിവരെ തുടർന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനിടയിലാണ് ഇരുവർക്കും മിന്നലേറ്റത്.

Advertisment

ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്തിരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറിയതോടെ എസ്എസ് കോവിൽറോഡ് താൽക്കാലികമായി അടച്ചു. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ കൂടി ഉയർത്തി.

Rain Updates Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: