Latest News

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും ധനസഹായവും; കീഴടങ്ങിയാൽ എല്ലാ മാവോയിസ്റ്റുകൾക്കും സഹായം

കഴിഞ്ഞ മാസം 25നായിരുന്നു മാവോയിസ്റ്റ് നേതാവ് കീഴടങ്ങിയത്

Chhattisgarh maoist attack, ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം, Chhattisgarh naxal attack, ഛത്തീസ്ഗഡ് നക്സൽ ആക്രമണം, sukma maoist attack, സുക്മ മാവോയിസ്റ്റ് ആക്രമണം, 17 security personnel missing in Chhattisgarh, ഛത്തീസ്ഗഡിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: വയനാട്ടിൽ കീഴടങ്ങിയ സിപിഐ (മാവോയിസ്റ്റ്) നേതാവ് വീടും തൊഴിലും ധനസഹായവും നൽകാൻ സംസ്ഥാന സർക്കാർ തീരിമാനം. മാവോയിസ്റ്റ് നേതാവ് ലിജോ എന്ന രാമുവിനാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു ഇയാൾ കീഴടങ്ങിയത്.

വയനാട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതിയാണ് സർക്കാർ ആനുകൂല്യത്തിനായി ലിജോയെ ശുപാർശ ചെയ്തത്. മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി സംസ്ഥാന സർക്കാർ 2018ൽ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ധനസഹായവും മറ്റ് സഹായങ്ങളും നൽകുന്നത്.

സായുധ സമരം ഉപേക്ഷിച്ച് വരാൻ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സർക്കാരിന്റെ പാക്കേജ്. സായുധ സമരം ഉപേക്ഷിച്ച് എല്ലാ മാവോയിസ്റ്റുകളും കീഴടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ കീഴടങ്ങുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രകാരം സാമ്പത്തിക സഹായം അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയെയോ സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്ഥാപനങ്ങളെയോ ഇതിനായി ബന്ധപ്പെടാമെന്നും പൊലീസ് പറയുന്നു.

Also Read: നോക്കുകൂലി: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala wayanad maoist leader lijo alias ramu surrender financial aid

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express