scorecardresearch

Latest News

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട അടച്ചുപൂട്ടി

കഴിഞ്ഞ 30 വര്‍ഷമായി ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കോര്‍പ്പറേഷൻ പറയുന്നു

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍റെ കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. 30 വര്‍ഷമായി കട ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൈസൻസ് പുതുക്കാത്തതിനാലാണ് കട അടച്ചു പൂട്ടിയതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ 30 വര്‍ഷമായി ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കോര്‍പ്പറേഷൻ പറയുന്നു. 1990ലെ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലൈസൻസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു നസറുദ്ദീൻ.എന്നാൽ നോട്ടീസില്ലാത്തതിന്‍റെ പേരിൽ കോര്‍പ്പറേഷൻ പല തവണ നസറുദ്ദീന് നോട്ടീസ് നല്‍കിയിരുന്നു.

തന്‍റെ കടയ്ക്ക് ലൈസൻസില്ലെന്നും മറ്റു വ്യാപാരികളും ലൈസൻസ് എടുക്കേണ്ടതില്ലെന്നും ഒരു പൊതുപരിപാടിയിൽ വെച്ച് നസറുദ്ദീൻ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനത്തിൽ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 1994ൽ പുതിയ മുനിസിപ്പൽ നിയമം നിലവിൽ വന്നതോടെ പഴയ കോടതി ഉത്തരവിന് സാധുതയില്ലന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നസറുദ്ദീന്‍റെ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയത്.

പല തവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും മറുപടി നല്‍കാൻ നസറുദ്ദീൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടി കോര്‍പ്പറേഷൻ സ്വീകരിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കി.

ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ലെന്നും ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യക്തമാക്കി. അ​തേ​സ​മ​യം, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ് ക​ട പൂ​ട്ടി​യ​തെ​ന്ന് ന​സ​റു​ദ്ദീ​ൻ ആ​രോ​പി​ച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala vyapari vyavasayi ekopana samithi president shop shut down