scorecardresearch
Latest News

സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി

വിവിധ ഇനങ്ങളിലെ അസോസിയേഷനുകൾക്കെതിരെ അന്വേഷണം

സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി. സ്‌പോർട്സ് കൗൺസിലിന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയാറാവാത്തതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയതെന്ന് സംസ്ഥാന സ്‌പോർട്സ് കൗണ്‍സിൽ അറിയിച്ചു. അതേസമയം, ബോക്സിങ്, വുഷു, സ്കേറ്റിങ്, സൈക്ലിങ് എന്നീ അസോസിയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ അറിയിച്ചു. ഈ​ അസോസിയേഷനുകൾ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്ന് ടി.പി.ദാസൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala volleyball association suspended