scorecardresearch
Latest News

Vishu Bumper 2019 Lottery Kerala: വിഷു ബംപർ ലോട്ടറി ഫലം മേയ് 23ന്

അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം

kerala vishu bumper 2019, കേരള വിഷു ബംപർ 2019, കേരള വിഷു ബംപർ 2019 വിജയി, kerala lottery vishu bumper 2019, vishu bumper 2019 result, kerala lottery vishu bumper 2018 results, vishu bumper lottery 2019, kerala lottery next bumper 2019, kerala vishu bumper 2019 result, kerala vishu bumper lottery ticket 2019, kerala vishu bumper 2019 winner, Kerala lottery result, Vishu Bumper 2019 results, winning number, വിഷു ബംപർ, Vishu Bumper results, വിഷു ബംപർ 2019, Vishu Bumper 2019 prize structure, Kerala, Kerala lottery, Lottery, Kerala Lottery Results, Kerala Lotteries, Vishu Bumper Lottery, Kerala Vishu Bumper Lottery, iemalayalam, ഐഇ മലയാളം
Vishu Bumper 2019 Lottery Kerala

Vishu Bumper 2019 Lottery Kerala: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 23ന് നടക്കും. ഭാഗ്യക്കുറി വകുപ്പ് സമ്മർ ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് വിഷു ബംപർ BR 67. നറുക്കെടുപ്പിന്റെ വിശദമായ ഫലം http://www.malayalam.indianexpress.com ൽ അറിയാം.

Read Here: Kerala Vishu Bumper BR 79 Lottery 2021 Results: വിഷു ബമ്പര്‍; ഭാഗ്യശാലികളെ അറിയാം

Also Read: Pournami Lottery RN-391 Result: പൗര്‍ണമി RN-391 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിന്

Vishu Bumper 2019 Ticket Prizes: ടിക്കറ്റ് വിലയും സമ്മാനങ്ങളും

ടിക്കറ്റ് വില 200 രൂപയാണ് . അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പേർക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 54 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം 5000 രൂപ വീതം 18900 പേർക്ക് നൽകും.

Also Read: Kerala Karunya Lottery KR 395 Results Today: കാരുണ്യ KR 395 ലോട്ടറി; ഒന്നാം സമ്മാനം പാലക്കാടിന്

ഏഴാം സമ്മാനം 1000 രൂപ വീതം 30240 പേർക്ക് ലഭിക്കുമ്പോൾ, എട്ടാം സമ്മാനം 500 രൂപ 67500 പേർക്ക് ലഭിക്കും. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Also Read: Kerala Nirmal Lottery NR-120 Result: നിർമ്മൽ NR-120 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്രെ 67-ാം ബംപർ ലോട്ടറി നറുക്കെടുപ്പാണ് കേരള സമ്മർ ബംപർ 2019. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്. ആറ് സീരിസിലെയും ഓരോ നമ്പറുകൾക്കായിരിക്കും രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം ലഭിക്കുക. ഒരു സീരിസിലെ രണ്ട് പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് മൂന്നാം സമ്മാനം നൽകുന്നത്. ആകെ 12 പേർക്കാണ് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കുന്നത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala vishu bumper lottery 2019 on may 23 win cash price rs 5 crore