scorecardresearch
Latest News

Kerala Vishu Bumper BR-85 Lottery Result: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

Kerala Vishu Bumper BR-85 Lottery Result: പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം

vishu bumper, kerala lottery, ie malayalam

Kerala Vishu Bumper BR-85 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-85) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പത്ത് കോടി രൂപ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സൈറ്റിലൂടെ അറിയാം.

VB, IB, SB, HB, UB, KB എന്നിങ്ങനെ 6 സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. വിഷു ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 1 ലക്ഷമാണ് (അവസാന അഞ്ചക്കത്തിന്). ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും (1 ലക്ഷം വീതം 5 പേർക്ക്) ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Also Read: Kerala Lottery Result, LIVE Kerala Lottery Result Karunya KR-550: കാരുണ്യ KR-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala vishu bumper br 85 lottery result updates keralalotteries com