scorecardresearch

Kerala Vishu Bumper (BR-85) Lottery: വിഷു ബംപർ (BR-85) നറുക്കെടുപ്പ് മേയ് 22 ന്

Kerala Vishu Bumper (BR-85) Lottery: 250 രൂപയാണ് ടിക്കറ്റ് വില

vishu bumper, kerala lottery, ie malayalam

Kerala Vishu Bumper (BR-85) Lottery Draw Date: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-85) നറുക്കെടുപ്പ് മേയ് 22 ന് നടക്കും. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

VB, IB, SB, HB, UB, KB എന്നിങ്ങനെ 6 സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. വിഷു ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 1 ലക്ഷമാണ് (അവസാന അഞ്ചക്കത്തിന്). ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും (1 ലക്ഷം വീതം 5 പേർക്ക്) ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: Kerala Lottery Result, LIVE Kerala Lottery Result Sthree Sakthi SS-310: സ്ത്രീ ശക്തി SS-310 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala vishu bumper br 85 lottery draw date

Best of Express