തിരുവനന്തപുരം: ചെമ്പനോടയിൽ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ കുഴപ്പക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ സർക്കാർ തീരുമാനം. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വകുപ്പുകളിലെ അഴിമതിക്കാരുടെ പട്ടികയാകും വിജിലൻസ് തയാറാക്കുക. ആരോപണവിധേയരും മുൻപ് കേസിൽപ്പെട്ടവരുടെയും പട്ടിക തയാറാക്കാൻ വിജിലൻസ് ഡയറക്ടർ എസ്‍പിമാ‍ക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് ഡയറക്ടറുടെ നടപടി.

നേരെത്ത കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടവർ, സ്വത്തു സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരമായി പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിവരുടെ പട്ടികയാണ് വിജിലൻസ് തയാറാക്കുക. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കും. വിജിലൻസ് ഇൻറലിജൻസ് യൂണിറ്റാകും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുക.

ചെമ്പനോട കർഷക ആതമഹ്യക്കുശേഷം സംസ്ഥാനത്തുടനീളം വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആരോപണ വിധേയരായവരെ നിരീക്ഷിക്കാൻ വിജിലൻസ് തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.