/indian-express-malayalam/media/media_files/uploads/2023/06/Kerala-VC-Nikhil-Thomas.jpg)
കേരള വിസി മോഹൻ കുന്നുമ്മൽ, നിഖിൽ തോമസ്
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാന്‍ ഡിജി ലോക്കര്‍ സംവിധാനം കൊണ്ടുവരുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍. കോളേജുകള്‍ക്കും സര്‍വകലാശാലയ്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പരിമിതികളുണ്ട്. സര്‍ട്ടിഫിക്കറ്റുകളില്‍ പ്രഥമദൃഷ്ട്യാ സംശയം തോന്നിയാല്‍ സര്‍വകലാശാലയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപേയോഗിച്ച് പി.ജിക്ക് പ്രവേശനം നേടിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഡോ. മോഹന്‍ കുന്നുമ്മല്‍. കേന്ദ്രസര്‍ക്കാരിന്റെ ഡിജി ലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് സര്‍വ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാര്‍ഥ്യം കണ്ടെത്താനും സാധിക്കുമെന്ന് മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
അതേസമയം മറ്റാരു സര്‍വകലാശാലയില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകള്‍ക്കാണ്. അങ്ങനെയാണ് സര്‍വകലാശാല ചട്ടത്തിലും പറയുന്നത്. ഇത്രയും കാലം സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോയെന്ന് പരിശോധിക്കുന്നതില്‍ കര്‍ശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്. അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു പ്രവര്‍ത്തകന്‍ ആന്‍സിലിന്റെ വിഷയത്തില്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. ഇതേകുറിച്ചുള്ള പത്രവാര്‍ത്ത പരിശോധിച്ചപ്പോള്‍ അത്തരമൊരു സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാല ഇഷ്യു ചെയ്തതല്ല എന്ന് വ്യക്തമാക്കി. സര്‍വകലാശാലായുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഇത് ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പരാതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.