scorecardresearch

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷന്‍ മന്ദഗതിയില്‍

വാക്സിനായി റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാ തലത്തില്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്

വാക്സിനായി റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാ തലത്തില്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്

author-image
WebDesk
New Update
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ്. നടപടിക്രമങ്ങളിലെ സങ്കീര്‍ണതയാണ് വൈകുന്നതിന് പിന്നിലെ കാരണം. മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 1.91 ലക്ഷം പേരാണ് വാക്സിനായി അപേക്ഷിച്ചത്. എന്നാല്‍ അനുമതി ലഭിച്ചതാകട്ടെ കേവലം 560 പേര്‍ക്ക് മാത്രം.

Advertisment

തലസ്ഥാന ജില്ലയില്‍ 130 പേര്‍ക്കാണ് അനുമതി ലഭിച്ചെതെങ്കില്‍ പാലക്കാട്, കോട്ടയം ജില്ലകളില്‍ അത് 100 ആയി ചുരുങ്ങി. പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഈ അഞ്ച് ജില്ലകളിലും വാക്സിനേഷന്‍ നടപടികള്‍ തുടങ്ങിയില്ല. വരും ദിവസങ്ങളിലായിരിക്കും വിതരണം നടത്തുക.

Also Read: CoWIN Covid-19 vaccine registration- കോവിൻ- കോവിഡ്-19 വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? വിശദമായി അറിയാം

വാക്സിനായി റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാ തലത്തില്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്. ഇതിന് വേണ്ടി വരുന്ന കാലതാമസം മൂലമാണ് അനുമതി വൈകുന്നതിനുള്ള കാരണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുന്ന രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.

Advertisment

രോഗം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ പലരുടേയും അപേക്ഷകള്‍ തള്ളിപ്പോകാന്‍ മതിയായ രേഖകളുടെ അഭാവം കാരണമായി. ഇത്തരത്തില്‍ അവസരം നഷ്ടപ്പെട്ടവര്‍ക്ക് വരും ദിവസങ്ങളില്‍ വീണ്ടും അപേക്ഷിക്കാവുന്നതാണ്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുറത്തിറങ്ങി സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ പല കോണില്‍ നിന്നും ഉയരുന്നുണ്ട്.

Covid Vaccine Covid19 Jagratha Portal Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: