Latest News

ലോക്ക്ഡൗൺ ഇളവുകൾ നാളെ മുതൽ; തീവ്രബാധിത മേഖലകളിൽ സമ്പൂർണ നിയന്ത്രണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ

lockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍.

ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍. ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.

ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കും.

ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം. ജ്വല്ലറികൾ, തുണി കടകൾ, ചെരുപ്പ് കടകൾ എന്നിവയും അറ്റകുറ്റപണികൾ നടത്തുന്ന കടകളും 50 ശതമാനം തൊഴിലാളികളുമായി വെള്ളിയാഴ്ച മാത്രം തുറക്കാം.

മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ശനിയും ഞായറും ലോക്ക്ഡൗണ്‍ തുടരും. 30 ശതമാനത്തിന് മുകളില്‍ ടിപിആറുള്ള മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

നിയന്ത്രണങ്ങളും ഇളവുകളും

  • ജൂൺ 17 മുതൽ സംസ്ഥാനത്ത് പൊതു ഗതാഗതം മിതമായ തോതിൽ അനുവദിക്കും.
  • ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ.
  • സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.
  • ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും.
  • അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും.
  • ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും.
  • മാളുകൾ തുറക്കാൻ അനുമതിയില്ല.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
  • അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
  • ടിപിആർ 30ന് മുകളിലുള്ള ഇടങ്ങളി ശക്തമായ നിയന്ത്രണങ്ങൾ.
  • വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും.
  • ലോട്ടറി വിൽപന പുനരാരംഭിക്കുന്നത് പരിഗണിക്കും.
  • പരീക്ഷകൾക്ക് അനുമതി.
  • ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും.

Also Read: പൊതുഗതാഗതം തുടങ്ങും, ബാറുകളും ബെവ്കോയും തുറക്കും; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ ഇങ്ങനെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala unlocking process starts from thursday

Next Story
ലക്ഷദ്വീപിൽ പൂർണ ബീഫ് നിരോധനത്തിനാണോ ഉദ്ദേശിക്കുന്നത്: കേന്ദ്ര സർക്കാരിനോട് ഹൈക്കോടതിcovid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com