തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. മരത്തിൽ കെട്ടിതൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിന്റെ പിറക് വശത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നര മാസം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
