scorecardresearch

ട്രഷറി ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പണമിടപാട് രണ്ടു മണി വരെ മാത്രം, പിന്നെ രണ്ടു ദിവസം അവധി

അവധി കഴിഞ്ഞു ട്രഷറി ചൊവ്വാഴ്ച തുറക്കും, എന്നാൽ അന്നും ഇടപാടുകൾ വൈകി മാത്രമേ തുടങ്ങൂ

അവധി കഴിഞ്ഞു ട്രഷറി ചൊവ്വാഴ്ച തുറക്കും, എന്നാൽ അന്നും ഇടപാടുകൾ വൈകി മാത്രമേ തുടങ്ങൂ

author-image
WebDesk
New Update
Kerala Treasury

സംസ്ഥാനത്തെ ട്രഷറികളിൽ ഇന്ന് പണമിടപാടുകൾ രണ്ടു മണി വരെ മാത്രം

സംസ്ഥാനത്തെ ട്രഷറികളിൽ ഇന്ന് പണമിടപാടുകൾ രണ്ടു മണി വരെ മാത്രം. നാളെ (ഞായറാഴ്ച), മറ്റന്നാൾ (തിങ്കളാഴ്ച) ദിവസങ്ങൾ ട്രഷറി അവധിയാണ്. അത് കഴിഞ്ഞു ചൊവ്വാഴ്ച തുറക്കും. എന്നാൽ അന്നും പണിമിടപാടുകൾ വൈകിയേ ആരംഭിക്കൂ.

Advertisment

അക്കൗണ്ടന്റ് ജനറലിന്റെ നിർദ്ദേശ പ്രകാരം സെപ്റ്റംബർ, മാർച്ച് മാസങ്ങളിലെ അവസാന ദിവസം ട്രഷറിയിൽ മുഴുവൻ പണവും ബാങ്കുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുൻപ് പണം ബാങ്കുകളിലേക്ക് മാറ്റേണ്ടതിനാൽ ആണ് ഇന്നത്തെ ഇടപാടുകൾ രണ്ടു മണിക്ക് തീർക്കുന്നത്.

ഈ അടച്ച പണം ചൊവ്വാഴ്ച ബാങ്കിൽ നിന്നും തിരിച്ചെടുക്കും. അതിനു ശേഷം മാത്രമേ ആ ദിവസത്തെ പണമിടപാടുകൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഒക്ടോബര് മാസത്തെ ആദ്യ പ്രവർത്തി ദിനമാണ് ഒക്ടോബര് മൂന്ന്, ചൊവ്വാഴ്ച. സർവ്വീസ് പെൻഷൻ വാങ്ങാൻ എത്തുന്നവർ ഈ കാലതാമസം കൂടി കണക്കിലെടുത്ത് വേണം അന്ന് ട്രഷറിയിൽ എത്താൻ.

മറ്റു വാർത്തകൾ: In other News

Bank Holiday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: