/indian-express-malayalam/media/media_files/uploads/2017/03/coke-pepsi.jpg)
കോഴിക്കോട്: തമിഴ്‌നാട്ടിൽ വിൽപന നിർത്തിയതിനു പിന്നാലെ കേരളവും പെപ്‌സി കൊക്കകോള എന്നിവയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നു. വരുന്ന ചൊവ്വാഴ്‌ച മുതൽ കേരളത്തിൽ പെപ്‌സിയുടെയും കൊക്കകോളയുടെയും ഉൽപന്നങ്ങളുടെ വിൽപന നിർത്താൻ വ്യാപാരികൾ തീരുമാനിച്ചു.
കടുത്ത വരള്‍ച്ചയും ജലക്ഷാമവും കേരളത്തിൽ രൂക്ഷമായ സാഹചര്യത്തിലാണ് പെപ്‌സി, കോള കമ്പനികള്‍ക്കെതിരെ വ്യാപ്യാരികൾ രംഗത്തെത്തിയത്. ഇവയ്‌ക്ക് പകരം നാടൻ പാനീയങ്ങൾ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം. കേരളത്തിലെ ഏഴ് ലക്ഷത്തോളം വ്യാപാരികളാണ് ഇവ ബഹിഷ്‌കരിക്കുകയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി ബഹിഷ്‌കരണത്തിന് പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദിന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.