ടൂറിസത്തിന് ഉണർവായി ആഡംബര കപ്പൽ കൊച്ചിയിലെത്തി; ഗംഭീര വരവേൽപ്പ്

മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുന്ന കപ്പല്‍ പുലര്‍ച്ചെ അഞ്ചിനു കൊച്ചിയില്‍ നങ്കൂരമിടും. വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കപ്പലില്‍നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്

kerala tourism, domestic tourism, covid19, kerala tourism after covid19, luxury cruise MV Empress, MV Empress Kochi, kerala tourism kochi, kerala torurism alappuzha, kerala tourism munnar, kerala tourism malabar, kerala tourism wayanad, tourism minister PA Mohamed Riyas, indian express malayalam, ie malayalam

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ആഡംബര കപ്പല്‍ എം.വി എംപ്രസ് കൊച്ചിയിലെത്തി. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുകയായിരുന്ന കപ്പല്‍ രാവിലെ എട്ടോടെയാണ് തീരമണഞ്ഞത്.

കപ്പലിലെ മുന്നൂറോളം യാത്രക്കാരാണ് ഒൻപതരയോടെയാണ്, കൊച്ചി നഗരത്തിലെയും ചുറ്റുവട്ടത്തെയും കാഴ്ചകൾ കാണാൻ ഇറങ്ങിയത്. വേലകളി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ റോസാപ്പൂക്കൾ നല്‍കിയാണ് സഞ്ചാരികളെ കേരള ടൂറിസം വരവേറ്റത്.

കേരള ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജി അഭിലാഷ്, തുറമുഖ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള സംഘമാണ് സഞ്ചാരികളെ വരവേറ്റത്കൊച്ചി തുറമുഖത്ത് പുതുതായി പണിത ക്രൂയിസ് ഷിപ്പ് ടെര്‍മിനലിലെത്തിയ ആദ്യ കപ്പലാണിത്.

kerala tourism, domestic tourism, covid19, kerala tourism after covid19, luxury cruise MV Empress, MV Empress Kochi, kerala tourism kochi, kerala torurism alappuzha, kerala tourism munnar, kerala tourism malabar, kerala tourism wayanad, tourism minister PA Mohamed Riyas, indian express malayalam, ie malayalam

കൊച്ചിയിലിറങ്ങിയ സഞ്ചാരികൾ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ചു. കൊച്ചി കായലിലൂടെയുള്ള ബോട്ടുയാത്രയും ആസ്വദിച്ചാണ് സംഘം മടങ്ങിയത്. വൈകിട്ടോടെ കപ്പൽ ലക്ഷദ്വീപിലേക്കു തിരിച്ചു. കൊച്ചി വരെ ബുക്ക് ചെയ്തവർ പാക്കേജിന്‍റെ ഭാഗമായി കേരളത്തിലെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കും.

Also Read: തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍: സജി ചെറിയാന്‍

കേരളത്തിന്റെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍നിന്ന് വിനോദസഞ്ചാര മേഖല അതിവേഗം തിരിച്ചു വരികയാണെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമാണെന്നും സജീവമായ ടൂറിസം സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്നത് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പറഞ്ഞു. അടുത്തിടെ കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala tourism luxury cruise with 1200 tourists will anchor at kochi

Next Story
ഭക്ഷ്യസുരക്ഷ: കേരളത്തിന് രണ്ടാം സ്ഥാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X